വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണം;കുട്ടികള്‍ ഉണ്ടാവാന്‍ 28കാരിയെ എല്ല് പൊടിച്ച് കുടിപ്പിച്ചു; ദുര്‍മന്ത്രവാദം; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2023 07:44 AM |
Last Updated: 21st January 2023 07:44 AM | A+A A- |

കുട്ടികളുണ്ടാകാൻ അസ്ഥി പൊടിച്ചത് കഴിപ്പിച്ചു
പുണെ: കുട്ടികളുണ്ടാകാൻ യുവതിയെ കൊണ്ട് അസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. പുന്നൈയിലാണ് 28കാരിയായ യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃവീട്ടുകാർ, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു.
2019 ലാണ് ഇവരുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി എല്ല് പൊടിച്ച് വെള്ളത്തിൽ കലർത്തി അത് യുവതിയെ നിർബന്ധിച്ചു കുടിപ്പിച്ചുവെന്നാണ് പരാതി. മന്ത്രവാദ ചടങ്ങ് പൂർത്തിയാകാൻ ഒരു വെള്ളച്ചാട്ടത്തിൽ പോയി കുളിക്കണമെന്നും മന്ത്രവാദിനി നിർദേശിച്ചിരുന്നു. കൂടാതെ തന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദിച്ചിരുന്നതായും യുവതി പറയുന്നു
ദുർമന്ത്രവാദ നിർമാർജന നിയമം, സ്ത്രീധന പീഡന നിരോധന നിയമം എന്നിവ പ്രകാരം ഏഴ് പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഡ്രാഗണിനെ പോലെയാകണം; ചെവികളും മുക്കിന്റെ ദ്വാരങ്ങളും നീക്കം ചെയ്ത് ട്രാൻസ്വുമൺ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ