2 കുട്ടികള്‍ ഉള്‍പ്പടെ 238 യാത്രക്കാര്‍; റഷ്യയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; വഴി തിരിച്ചുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2023 11:56 AM  |  

Last Updated: 21st January 2023 11:56 AM  |   A+A-   |  

azur_flight

ഫയല്‍ ചിത്രം

 

മോസ്‌കോ: മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ച റഷ്യന്‍വിമാനത്തിന് സുരക്ഷാ ഭീഷണി. മോസ്‌കോയിലെ പേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട അസുര്‍ എയര്‍ ചാര്‍ട്ടേഡ് വിമാനം ഉസ്‌ബെക്കി സ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. രണ്ടുകുട്ടികളും ഏഴ് ജീവനക്കാരും ഉള്‍പ്പടെ 238 പേരാണ് വിമാനത്തിലുള്ളതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു

AZV 2463 എന്ന വിമാനം ഇന്ത്യയിലേക്ക്  പ്രവേശിക്കുന്നതിന് മുന്‍പായി വഴി തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥര്‍  പറഞ്ഞു. വിമാനം ഇന്ന് പുലര്‍ച്ചെ 4: 15ന് ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.

വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നറിയിച്ച് ഗോവയിലെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് അര്‍ധരാത്രി 12.30 ന് ഇമെയില്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് വിമാനം വഴി തിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടു: എന്‍ഐഎ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ