കശ്മീരില്‍ രണ്ട് രാഹുല്‍ ഗാന്ധി!; അപരനൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്ക്

ജമ്മു കശ്മീരിലെത്തിയ ഭാരത് ജോഡോ യാത്ര കാണാനെത്തിയവര്‍ കണ്ടത് രണ്ട് രാഹുല്‍ ഗാന്ധിമാരെ!
രാഹുല്‍ ഗാന്ധിക്കൊപ്പം ഫൈസല്‍ ചൗധരി/ട്വിറ്റര്‍
രാഹുല്‍ ഗാന്ധിക്കൊപ്പം ഫൈസല്‍ ചൗധരി/ട്വിറ്റര്‍

മ്മു കശ്മീരിലെത്തിയ ഭാരത് ജോഡോ യാത്ര കാണാനെത്തിയവര്‍ കണ്ടത് രണ്ട് രാഹുല്‍ ഗാന്ധിമാരെ! സെല്‍ഫി എടുക്കാനും വിശേഷങ്ങള്‍ തിരക്കാനുമായി ആളുകള്‍ 'രണ്ടാമത്തെ' രാഹുല്‍ ഗാന്ധിയെ വളഞ്ഞു. രാഹുലിന്റെ രൂപസാദൃശ്യമുള്ള ഫൈസല്‍ ചൗധരിയാണ് യാത്രയിലെ താരമായത്. 

കൊടുംതണുപ്പില്‍ രാഹുലിനെ പോലെ തന്നെ ടീ ഷര്‍ട്ട് ധരിച്ചാണ് ഫൈസലും എത്തിയത്. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ സാംഗത് ഗ്രാമത്തില്‍ നിന്നാണ് ഫൈസല്‍ യാത്രയില്‍ പങ്കെടുക്കാനെത്തിയത്. ഡല്‍ഹി അതിര്‍ത്തിയില്‍ വെച്ചാണ് ഇദ്ദേഹം യാത്രക്കൊപ്പം ചേര്‍ന്നത്. ഫൈസിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

രാഹുലിനെ കാണാന്‍ സാധിക്കാത്തവരും സെല്‍ഫി എടുക്കാന്‍ പറ്റാത്തവരും തന്റെ അടുത്തെത്തിയെന്ന് ഫൈസല്‍ പറഞ്ഞു. 'രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ആളുകള്‍ എനിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നത്. അദ്ദേഹത്തെ പോലെയിരിക്കുന്നതില്‍ സന്തോഷമുണ്ട്. രാഹുല്‍ ജി ടീഷര്‍ട്ട് മാത്രം ധരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും അങ്ങനെ ചെയ്യാവുന്നതാണ്. അതുകൊണ്ടാണ് ഞാന്‍ ടീഷര്‍ട്ട് ധരിച്ചത്'- ഫൈസല്‍ പറഞ്ഞു. 

ഭാരത് ജോഡോ യാത്ര നൂറുശതമാനം വിജയമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. ഫൈസലിനെ പോലെ 88കാരനായ കറോണ പ്രസാദും യാത്രയിലെ ശ്രദ്ധാകേന്ദ്രമാണ്. ലാല്‍ ചൗകില്‍ തനിക്ക് ത്രിവര്‍ണ പതാകയുയര്‍ത്തണമെന്ന് മധ്യപ്രദേശില്‍ നിന്ന് ജാഥയ്‌ക്കൊപ്പം കൂടിയ പ്രസാദ് പറയുന്നു. രാജ്യത്ത് സാഹോദ്യരവും സൗഹാര്‍ദവും നിറഞ്ഞ അന്തരീക്ഷം തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com