ശ്രീനഗര്‍: കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ശിവസേനയില്‍ ചേര്‍ന്ന നടി ഊര്‍മിള മതോംഡ്കര്‍ ജമ്മുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. കനത്ത സുരക്ഷയ്ക്കിടെ രാവിലെ 8 മണിയോടെയാണ് സൈനിക ഗാരിസണിനടുത്ത് നിന്ന് യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഊര്‍മിള യാത്രയുടെ ഭാഗമായത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊര്‍മിളയെ റാലിയിലേക്ക് സ്വാഗതം ചെയ്തു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഊര്‍മിള പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെ അവര്‍ പാര്‍ട്ടി വിടുകയും ചെയ്തു. 2019 മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഈര്‍മിള 2019 സെപ്റ്റംബറിലാണ് രാജിവച്ചത്.
പ്രമുഖ എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, ഉള്‍പ്പടെ നിരവധി പ്രമുഖര്‍ രാഹുല്‍ഗാന്ധിക്കൊപ്പം ജോഡോ യാത്രയില്‍ അണിനിരുന്നു. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ചയാണ് ജമ്മുവില്‍ എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക