കസേര കൊണ്ടുവരാന്‍ വൈകി; പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് മന്ത്രി ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2023 10:05 AM |
Last Updated: 25th January 2023 10:05 AM | A+A A- |

ചിത്രം: എഎന്‍ഐ
ചെന്നൈ: ഇരിക്കാന്‍ കസേര കൊണ്ടുവരാന്‍ വൈകി എന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ മന്ത്രി കല്ലെറിഞ്ഞു. ഡിഎംകെ നേതാവും തമിഴ്‌നാട് ക്ഷീര വികസന മന്ത്രിയുമായ എസ്എം നാസറാണ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് മന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റം. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്. ദേഷ്യം പിടിച്ച മന്ത്രി നിലത്തു നിന്ന് കല്ലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുന്നതും ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം.
#WATCH | Tamil Nadu Minister SM Nasar throws a stone at party workers in Tiruvallur for delaying in bringing chairs for him to sit pic.twitter.com/Q3f52Zjp7F
— ANI (@ANI) January 24, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽനിന്ന് ജീവനാംശം ആവശ്യപ്പെടാനാകില്ല: ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ