വ്യോമസേനാ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; മധ്യപ്രദേശില്‍ അപകടം - വിഡിയോ

സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. മൊറേനയ്ക്കു സമീപം ആയിരുന്നു അപകടം
മൊറേനയില്‍ തകര്‍ന്നുവീണ വിമാനത്തിനു തീപിടിച്ചപ്പോള്‍/വിഡിയോ ദൃശ്യം
മൊറേനയില്‍ തകര്‍ന്നുവീണ വിമാനത്തിനു തീപിടിച്ചപ്പോള്‍/വിഡിയോ ദൃശ്യം
Updated on: 
1 min read

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. മൊറേനയ്ക്കു സമീപം ആയിരുന്നു അപകടം.

ഗ്വാളിയോര്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചതായി സ്ഥിരീകരണം ഇല്ലെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം അന്വേഷിക്കുമെന്ന് അവര്‍ പറഞ്ഞു. 

അപകടസമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉണ്ടായിരുന്നു. മിറാഷില്‍ ഒരു പൈലറ്റ് ആണ് ഉണ്ടായിരുന്നത്. രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER