പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മകളുടെ വിവാഹം ഒരു കോടി രൂപ ചെലവിൽ നടത്തണം, ഭാര്യയെ കൊന്ന് വ്യവസായി ജീവനൊടുക്കി, ആത്മഹത്യയ്ക്ക് മുൻപ് വീഡിയോ

മകളുടെ അക്കൗണ്ടിലും ലോക്കറിലുമായി 29 ലക്ഷത്തിലേറെ പണം സൂക്ഷിച്ചിട്ടുണ്ട്. ധാരാളം ആഭരണങ്ങളും മകൾക്കായി വാങ്ങി വെച്ചിട്ടുണ്ടെന്നും സഞ്‌ജ് വീഡിയോയിൽ പറഞ്ഞു.
Published on

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യവസായി ഭാര്യയെ കൊന്നതിന് ശേഷം സ്വയം വെടിവെച്ച് മരിച്ചു. ശനിയാഴ്ചയാണ് സംഭവം. വീടിന്റെ മുകളിലെ നിലയിൽ നിന്നും വെടിയൊച്ചയുടെ ശബ്ദം കേട്ട് ഓടി ചെന്നപ്പോഴാണ് ഇരുവരെയും വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.

ഭാര്യ മീന മരിച്ച നിലയിലും സഞ്‌ജ് സേത് ചോര വാർന്ന നിലയിലുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുൻപ് സഞ്‌ജ് എടുത്ത ഒരു വീഡിയോ പൊലീസിന് ലഭിച്ചു. അതിൽ മകളുടെ വിവാഹം ഒരു കോടി രൂപ ചെലവിൽ നടത്തണമെന്നും. മകളുടെ അക്കൗണ്ടിലും ലോക്കറിലുമായി 29 ലക്ഷത്തിലേറെ പണം സൂക്ഷിച്ചിട്ടുണ്ട്. ധാരാളം ആഭരണങ്ങളും മകൾക്കായി വാങ്ങി വെച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾ ഇരുവരും പോവുകയാണ് ജീവിക്കാൻ കഴിയുന്നില്ലെന്നും ക്ഷമ ചോദിക്കുന്നെന്നും വീഡിയോയിൽ സഞ്‌ജ് കരഞ്ഞു പറയുന്നുണ്ട്. കൂടാതെ തങ്ങൾക്ക് പണം തരാനുള്ളവർ  മക്കളെ ഓർത്തെങ്കിലും പണം തിരികെ തരണമെന്നും സഞ്‌ജ് വീഡിയോയിൽ അപേക്ഷിക്കുന്നുണ്ട്.

അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പുറത്ത് നിന്നും ആരും മുറിക്കുള്ളിൽ കയറിയിട്ടില്ലെന്നാണ് പൊലീസ് ന​ഗമനം. മുറിയിൽ നിന്നും ഒരു ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചു. ബ​ഗേശ്വർ ധാം ഭക്തനായ സഞ്‌ജ് ​ഗുരുജിയോ മാപ്പ് പറഞ്ഞാണ് കത്ത് എഴുതിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com