പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'കൊടുംദാരിദ്രത്തിൽ എങ്ങനെ വളർത്തും'; 8 മാസം പ്രായമായ പെൺകുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റ് അമ്മ

പെൺകുഞ്ഞിനെ 800 രൂപയ്‌ക്ക് വിറ്റു

ഒഡീഷ: പ്രസവത്തെ തുടർന്ന് എട്ട് മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ 800 രൂപയ്‌ക്ക് വിറ്റു. ഒഡീഷയിലെ മായുർബഞ്ചിലാണ് സംഭവം. 
കരാമി മുർമു എന്ന ഗോത്രയുവതിയാണ് കുഞ്ഞിനെ ഫുലാമണി-അഖിൽ മർനാഡി ദമ്പതികൾക്ക് വിറ്റത്. സംഭവത്തിൽ അമ്മയെയും കുഞ്ഞിനെ വാങ്ങിയ ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

കുഞ്ഞിന്റെ പിതാവ് അറിയാതെയായിരുന്നു വിൽപ്പന നടത്തിയത്. ഇയാൾ തമിഴ്‌നാട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ കൂലിവേല ചെയ്യുകയാണ്. കുഞ്ഞ് മരിച്ചു പോയെന്നായിരുന്നു ഇയാളോട് കരാമി പറഞ്ഞത്. എന്നാൽ അയവാസികൾ കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇയാൾ പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു.

രണ്ടാമതും പെൺകുഞ്ഞ് ഉണ്ടായതിൽ കരാമി നിരാശയിലായിരുന്നു.  കൊടുംദാരിദ്രത്തിൽ പെൺകുട്ടികളെ എങ്ങനെ വളർത്തുമെന്ന ആശങ്കയിലാണ് അയൽവാസിയുടെ സഹായത്തോടെ ഇവർ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ദിവസം കുഞ്ഞുമായി ചന്തയിൽ പോയ ഇവർ ഒറ്റയ്‌ക്കാണ് തിരിച്ചു വന്നതെന്ന്. പ്രദേശവാസികളോട് കുഞ്ഞു മരിച്ചു പോയെന്നും ഇവർ തെറ്റുദ്ധരിപ്പിച്ചു. കുഞ്ഞിനെ പൊലീസ് വീണ്ടെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com