ഓടുന്ന ബസ് മിന്നല്‍ പ്രളയത്തില്‍ കുടുങ്ങി; രക്ഷപ്പെടാന്‍ യാത്രക്കാര്‍ ജനല്‍ വഴി മുകളിലേക്ക്- വീഡിയോ 

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ ഓടുന്ന ബസില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബസ് പ്രളയത്തില്‍ കുടുങ്ങിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
ബസ് പ്രളയത്തില്‍ കുടുങ്ങിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
Updated on: 
1 min read

ഷിംല: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ ഓടുന്ന ബസില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജനല്‍ചില്ല് വഴി ബസിന്റെ മുകളിലേക്ക് കയറി യാത്രക്കാര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാംഗണ്ഡിലെ ഷിംല ബൈപ്പാസിലാണ് സംഭവം. മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ  ബസ് കുടുങ്ങുകയായിരുന്നു. ബൈപ്പാസിലേക്ക് കുത്തിയൊലിച്ച് വെള്ളം ഒഴുകി എത്തിയതോടെ, മുന്നോട്ടുപോകാന്‍ കഴിയാതെ ബസ് കുടുങ്ങുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് ബസ് നിയന്ത്രണം വിട്ട് മറിയുമെന്ന ഘട്ടത്തില്‍ യാത്രക്കാര്‍ ചില്ലുവഴി മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. 

നാട്ടുകാര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബസിന്റെ മുകളില്‍ കയറിയവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ട് ചിലര്‍ രക്ഷപ്പെടാന്‍ ബസിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER