യമുന അപകടനിലയ്ക്ക് മുകളില്‍; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍

യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് ഡാമില്‍ നിന്ന് തുറന്നു വിട്ടതിനു പിന്നാലെ പ്രളയ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു
അപകടനിലയ്ക്ക് മുകളില്‍ യമുന നദി/ പിടിഐ
അപകടനിലയ്ക്ക് മുകളില്‍ യമുന നദി/ പിടിഐ

ന്യൂഡല്‍ഹി: യമുനനദിയില്‍ ജലനിരപ്പ് 206 മീറ്റര്‍ കടന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. അതേസമയം നഗരത്തില്‍ പ്രളയ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യമുനാ നദിയിലേക്ക് ഹരിയാന ഹത്നികുണ്ഡ് ഡാമില്‍ നിന്ന് തുറന്നു വിട്ടതിനു പിന്നാലെ പ്രളയ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. നദിയിലെ ജലനിരപ്പ്  204.53 മീറ്റര്‍ കടന്നു.  തിങ്കളാഴ്ച വൈകീട്ടോടെ യമുനാനദിയിലെ ജലനിരപ്പ് അപകട സൂചികയായ 205.33 മീറ്റര്‍ കടന്നേക്കുമെന്നാണ് സൂചന. കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു അണക്കെട്ട് തുറന്നത്. 

അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ലഫ്റ്റന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേനയുമായി കൂടിക്കാഴ്ച നടത്തി.

മഴ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ഞായറാഴ്ചയിലെ അവധി റദ്ദാക്കി രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തേത്തുടര്‍ന്ന് കൊണാട്ട് പ്ലേസിലെ പലയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു.അടുത്ത അഞ്ചുദിവസത്തേക്ക് ഡല്‍ഹിയില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com