കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീം കോടതിയില്‍ ഓഗസ്റ്റ് രണ്ടു മുതല്‍ വാദം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2023 11:54 AM  |  

Last Updated: 11th July 2023 11:54 AM  |   A+A-   |  

Supreme Court

സുപ്രീം കോടതി/ ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഓഗസ്റ്റ് രണ്ടു മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പ്രതിദിനം വാദം കേള്‍ക്കുക.

കേസില്‍ കക്ഷികള്‍ക്ക് ഈ മാസം 27 വരെ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജിവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിലാവും വാദം കേള്‍ക്കല്‍.

്പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതി വിശദമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. ഭരണഘടനാബെഞ്ച് പരിഗണിക്കുന്ന വിഷയവുമായി ഇതിനു ബന്ധമൊന്നുമില്ലെന്ന് കോടതി പറഞ്ഞു. 

370ാം അനുച്ഛേദം എടുത്തുകളഞ്ഞതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി തേടി ഐഎഎസ് ഉദ്യോഗസ്ഥ ഷാ ഫസലും ആക്ടിവിസ്റ്റ് ഷഹ്ല റഷീദും നല്‍കിയ അപേക്ഷകള്‍ കോടതി അംഗീകരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രളയ ഭീതിയില്‍ ഡല്‍ഹി, യമുനയിലെ ജലനിരപ്പ് അപകടനില കടന്നു; ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് ഉത്തേരേന്ത്യ, മരണം 39 ആയി- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ