24 മണിക്കൂർ നീണ്ടു നിൽക്കുന്ന കൗണ്ട് ഡൗൺ; ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം നാളെ

ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും
ചന്ദ്രയാൻ 3/ ട്വിറ്റർ
ചന്ദ്രയാൻ 3/ ട്വിറ്റർ

ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്റെ കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും. ഉച്ചയ്‌ക്ക് 2.35നാണ് 24 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ ആരംഭിക്കുക. നാളെ ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 വിക്ഷേപിക്കും. ഓഗസ്റ്റ് 24 നാണ് സോഫ്റ്റ് ലാൻഡിങ്.  

ചന്ദ്രന്റെ അകത്തളങ്ങളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമാണ് ചന്ദ്രയാൻ 3.  2008 ഒക്ടോബർ 22നായിരുന്നു ആദ്യ ദൗത്യമായ ചന്ദ്രയാൻ ഒന്ന്. ബഹികരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറിയ ചന്ദ്രയാൻ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനം വിജയം കൈവരിച്ചു. 10 മാസത്തെ പ്രവർത്തനത്തിന് ശേഷം 2009 ആഗസ്റ്റ് 29ന് ഓർബിറ്ററുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാൻ ഒന്ന് രാജ്യത്തിന്‍റെ ബഹിരാകാശ പരിശ്രമങ്ങൾക്ക് വലിയ കുതിപ്പാണ് നൽകിയത്. 

2019 ജൂലൈ 22നായിരുന്നു ഐഎസ്ആർഒയുടെ രണ്ടാമത്തെ ചന്ദ്രദൗത്യം. ചന്ദ്രയാൻ രണ്ടിന്‍റെ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ പരാജയപ്പെടുകയായിരുന്നു. 2019 സെപ്റ്റംബർ ഏഴിന് പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് ഓർബിറ്ററുമായുള്ള ബന്ധം ലാൻഡറിന് നഷ്ടമായി. ഇതേതുടർന്ന് ചന്ദ്രന്‍റെ ഉപരിതലത്തിൽ ലാൻഡർ ഇടിച്ചിറങ്ങുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ്‍വെയർ തകരാർ കാരണമെന്നായിരുന്നു ഐഎസ്ആർഒയുടെ കണ്ടെത്തൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com