ഏക സിവിൽ കോഡ്; സമയപരിധി നീട്ടി, രണ്ടാഴ്ച കൂടി പൊതുജനാഭിപ്രായം അറിയിക്കാം

സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ദേശീയ നിയമ കമ്മിഷൻ ഈ മാസം 28 വരെ നീട്ടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഏക സിവിൽ നിയമവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ദേശീയ നിയമ കമ്മിഷൻ ഈ മാസം 28 വരെ നീട്ടിയത്. രാജ്യത്ത് ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ സജീവമാക്കിയിരിക്കെയാണ് നിയമ കമ്മിഷൻ പൊതുജനാഭിപ്രായം തേടിയത്. 

ജൂൺ 14നാണ് ജനങ്ങളുടെ അഭിപ്രായം തേടിക്കൊണ്ട് നിയമ കമ്മിഷൻ രം​ഗത്തെത്തിയത്. ഒരു മാസത്തെ സമയമാണ് ഇതിനായി നൽകിയത്. വിവിധ മതസംഘടനകളിൽ നിന്നുൾപ്പെടെ 50 ലക്ഷത്തിലേറെ പ്രതികരണങ്ങളാണ് ഇതിനകം കമ്മിഷനിലേക്ക് എത്തിയത്. വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്നും ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി. താൽപ്പര്യമുള്ള വ്യക്തികൾക്കോ സംഘടകൾക്കോ ജൂലൈ 28വരെ അഭിപ്രായം അറിയിക്കാമെന്ന് നിയമ കമ്മീഷൻ വ്യക്തമാക്കി. 

നേരത്തെ ഇരുപത്തിയൊന്നാം നിയമ കമ്മിഷന്‍ ഇതു സംബന്ധിച്ച് രണ്ടു വട്ടം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു. ഈ പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിതല്‍ 2018 ഓഗസ്റ്റില്‍ കുടുംബ നിയമങ്ങളിലെ പരിഷ്‌കരണം എന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് നിലവിലെ നിയമ കമ്മിഷന്‍ പുതിയ കണ്‍സള്‍ട്ടേഷനു തുടക്കമിട്ടത്. നേരത്തെ പൊതുജനങ്ങളുമായി നടത്തിയ ആശയ വിനിമയം അഞ്ചു വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് പുതുതായി അഭിപ്രായം ആരായുന്നതെന്ന് കമ്മിഷന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com