പുഞ്ചില്‍ ഏറ്റുമുട്ടല്‍; സൈന്യം നാല് പാക് - ഭീകരരെ കൊലപ്പെടുത്തി; ആയുധങ്ങള്‍ പിടിച്ചെടുത്തു
By സമകാലികമലയാളം ഡെസ്‌ക് | Published: 18th July 2023 10:58 AM |
Last Updated: 18th July 2023 10:58 AM | A+A A- |

പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: കശ്മീരിലെ പുഞ്ച് ജില്ലയിലെ സിന്ധാര നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് പാകിസ്ഥാന്‍ തീവ്രവാദികളെ സുരക്ഷാ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ആദ്യ ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ന്ന് രാത്രി ഡ്രോണ്‍ ഉള്‍പ്പെടെ വിന്യസിച്ച് നിരീക്ഷണങ്ങള്‍ ശക്തമാക്കിയിരുന്നു. പുലര്‍ച്ചെ സൈന്യവും ഭീകരരും വീണ്ടും ഏറ്റുമുട്ടി. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് നാല് എകെ 47റൈഫിള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തിലൂടെ ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ വിദേശത്തുനിന്നെത്തിയ തീവ്രവാദികളാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയാന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ