'എനിക്ക് പേടിയില്ല', കൂറ്റന്‍ പാമ്പിന്റെ വാലില്‍ പിടിച്ച് വീട്ടിലേക്ക് കയറി വന്ന് കുട്ടി; പരിഭ്രാന്തിയില്‍ വീട്ടുകാര്‍- വീഡിയോ 

ഒരു ഭയവുമില്ലാതെയാണ് കുട്ടിയുടെ പെരുമാറ്റം
പാമ്പിനെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്ന കുട്ടിയുടെ ദൃശ്യം
പാമ്പിനെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്ന കുട്ടിയുടെ ദൃശ്യം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. ഇപ്പോള്‍ ഒരു പിഞ്ചുകുഞ്ഞ് പാമ്പിന്റെ വാലില്‍ പിടിച്ച് വീട്ടിലേക്ക് കയറി വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഞെട്ടല്‍ ഉണ്ടാക്കിയത്.

ഒരു ഭയവുമില്ലാതെയാണ് കുട്ടിയുടെ പെരുമാറ്റം. പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചിഴച്ചാണ് കുട്ടി വീട്ടിലേക്ക് കയറി ചെന്നത്. ഇത് കണ്ട് വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ പരിഭ്രാന്തിയില്‍ ഓടി മാറുന്നതും വീഡിയോയില്‍ കാണാം. 

കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി കരയാന്‍ തുടങ്ങി. ഒടുവില്‍ പ്രായമായ ഒരു സ്ത്രീ പാമ്പിനെയും കൊണ്ട് പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞു. ഈസമയത്ത് ഒരാള്‍ എത്തി കുട്ടിയെയും കൂട്ടി പുറത്തേയ്ക്ക് പോകുന്നതാണ് വീഡിയോയുടെ അവസാനം. എന്നാല്‍ കുട്ടിയുടെ കൈയില്‍ നിന്ന് പാമ്പിനെ വിട്ടയ്ക്കാന്‍ ഇയാള്‍ ശ്രമിക്കുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com