ഗതികെട്ടാല്‍ സിംഹം ഇലയും തിന്നും!; വേറിട്ട വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
ഇല തിന്നുന്ന സിംഹത്തിന്റെ ദൃശ്യം
ഇല തിന്നുന്ന സിംഹത്തിന്റെ ദൃശ്യം

കാട്ടിലെ രാജാവായാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. സിംഹം ഒരു മാംസഭുക്കാണ്. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്ന പഴഞ്ചൊല്ല് സാധാരണ കേള്‍ക്കാറുള്ളതാണ്. എന്നാല്‍ സിംഹം പുല്ലും ഇലയും തിന്നുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?. ഒരിക്കലും ചിന്തിക്കാന്‍ പോലും ഇടയില്ല. ഇപ്പോള്‍ മരത്തില്‍ നിന്ന് ഇലകള്‍ തിന്നുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മരത്തിലെ ശിഖിരത്തില്‍ നിന്ന് സിംഹം ഇലകള്‍ തിന്നുന്ന വീഡിയോയാണ് ഒരുനിമിഷമെങ്കിലും അമ്പരപ്പിക്കുന്നത്. വയറുവേദന മാറാനാണ് സിംഹം ഇലകള്‍ തിന്നുന്നതെന്നാണ് സുശാന്ത നന്ദയുടെ വിശദീകരണം. ചില അപൂര്‍വ്വ കേസുകളില്‍ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിനും സിംഹം ഇലകള്‍ തിന്നാറുണ്ടെന്നും സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com