ഇനി സിബിഎസ്ഇ സ്‌കൂളുകളില്‍ അധ്യയനം മലയാളത്തിലും

പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സിബിഎസ്ഇ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സിബിഎസ്ഇ. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അധ്യയനം നടക്കുന്നത്. 

ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ചാണ് പുതിയ നിര്‍ദേശം. ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാതൃ ഭാഷകളെ പ്രോത്സാഹിപ്പിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകളില്‍ പ്രാദേശിക ഭാഷകളിലും അധ്യയനമാവാം എന്ന നിലപാട് സിബിഎസ്ഇ സ്വീകരിച്ചത്. 

ഇതിന്റെ ചുവടുപിടിച്ച് അടുത്ത അധ്യയനവര്‍ഷം മുതല്‍ 22 പ്രാദേശിക ഭാഷകളില്‍ കൂടി ടെക്സ്റ്റ് ബുക്കുകള്‍ തയ്യാറാക്കാന്‍ എന്‍സിഇആര്‍ടിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു. ക്ലാസുകള്‍ എടുക്കുന്നതിന് ആവശ്യമായ അധ്യാപകരുടെ കാര്യമടക്കം വിലയിരുത്താന്‍ സ്‌കൂളുകളോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com