മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് സ്റ്റാലിന്‍; രാഷ്ട്രീയം കളിക്കരുതെന്ന് ബിജെപി

വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്‌നാട്ടില്‍ പരിശീലനം നടത്താനായി ക്ഷണിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
കലാപ ബാധിത മേഖലയില്‍ നിന്നുള്ള ദൃശ്യം, എംകെ സ്റ്റാലിന്‍
കലാപ ബാധിത മേഖലയില്‍ നിന്നുള്ള ദൃശ്യം, എംകെ സ്റ്റാലിന്‍

ചെന്നൈ: വംശീയ കലാപം തുടരുന്ന മണിപ്പൂരിലെ കായിക താരങ്ങളെ തമിഴ്‌നാട്ടില്‍ പരിശീലനം നടത്താനായി ക്ഷണിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ക്ഷണം സ്വീകരിച്ചെത്തുന്ന കായിക താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനായി കായികമന്ത്രി ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. 

'കായിക താരങ്ങള്‍ക്ക് പരിശീലനം തുടരുന്നതിനുള്ള സാഹചര്യങ്ങള്‍ മണിപ്പൂരില്‍ നിലവിലില്ല. യുവജന ക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിനോട് മണിപ്പൂരിലെ കായിക താരങ്ങള്‍ക്ക് വേണ്ടി സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശിച്ചു'-സ്റ്റാലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ചാമ്പ്യന്‍മാരെ, പ്രത്യേകിച്ച് വനിതാ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതില്‍ മണിപ്പൂര്‍ വളരെ മുന്നിലാണ്. തമിഴ്‌നാട് അവിടുത്തെ സാഹചര്യം ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കായിക താരങ്ങള്‍ക്ക് ഉന്നത സൗകര്യങ്ങള്‍ നല്‍കുമെന്ന് ഉദയനിധി ഉറപ്പുനല്‍കി. 2024 ഖേലോ ഇന്ത്യ ഗെയിംസിന് വേദിയാകുന്നത് തമിഴ്‌നാടാണ്. 

സ്റ്റാലിന്റെ ക്ഷണത്തെ വിമര്‍ശിച്ച് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തി. ഖേലോ ഇന്ത്യ ഗെയിംസ് ആരംഭിച്ച കേന്ദ്രത്തിന് കായിക താരങ്ങളെ എങ്ങനെ പരിശീലിപ്പിക്കണം എന്നറിയാം. ഉറക്കത്തില്‍ നിന്നുണര്‍ന്ന സ്റ്റാലിന്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ശ്രമിക്കുകയാണ് എന്നും അണ്ണാമലൈ പരിഹസിച്ചു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com