കമല്‍ഹാസന്‍ ഡിഎംകെ സഖ്യത്തിലേക്ക്?; കോയമ്പത്തൂരില്‍നിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

കോയമ്പത്തൂര്‍ സീറ്റാകും ഡിഎംകെ സഖ്യം കമല്‍ ഹാസന് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
കമൽ ഹാസൻ/ ഫയൽ
കമൽ ഹാസൻ/ ഫയൽ

ചെന്നൈ: വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. ഡിഎംകെ സഖ്യത്തിനൊപ്പം ചേര്‍ന്നാകും കമല്‍ മത്സരത്തിനിറങ്ങുക. കോയമ്പത്തൂര്‍ സീറ്റാകും ഡിഎംകെ സഖ്യം കമല്‍ ഹാസന് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂര്‍ സൗത്ത് അസംബ്ലി മണ്ഡലത്തില്‍, മക്കള്‍ നീതി മയ്യത്തിന്റെ സംസ്ഥാന തല ക്യാംപെയ്ന്‍ 'മക്കളോട് മയ്യം' കമല്‍ഹാസന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാനത്തെ 234 അസംബ്ലി മണ്ഡലങ്ങളിലെയും പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തുകയും, തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയുമാണ് ക്യാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിലാകും പാര്‍ട്ടി പ്രകടനപത്രിക തയ്യാറാക്കുകയെന്ന് എംഎന്‍എം നേതാവ് സൂചിപ്പിച്ചു. മണ്ഡലത്തിലെ അടിസ്ഥാന വിഷയങ്ങള്‍, വികസന പദ്ധതികള്‍ തുടങ്ങിയവ മക്കളോട് മയ്യം പരിപാടിയില്‍ ആരായുന്നുണ്ട്. ഇതിനായി കൃത്യമായ ചോദ്യാവലിയും തയ്യാറാക്കി നില്‍കിയിട്ടുണ്ട്. 

കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന് എംഎന്‍എം കോയമ്പത്തൂര്‍ ജില്ലാ ഘടകം കമല്‍ ഹാസനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ ബിജെപിയോട് പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1728 വോട്ടുകള്‍ക്കായിരുന്നു കമല്‍ഹാസന്റെ തോല്‍വി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com