വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി; കര്‍ണാടക സര്‍ക്കാരിന്റെ പ്രഖ്യാപനം

ഇരുനൂറ് യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം അടയ്‌ക്കേണ്ടതില്ല. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും/ പിടിഐ
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും/ പിടിഐ
Published on
Updated on

ബംഗളൂരു:  സംസ്ഥാനത്ത് വാടകയ്ക്ക് താമസിക്കുന്നവര്‍ ഉള്‍പ്പടെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 

മുന്‍ മുഖ്യമന്ത്രി ഡി ദേവരാജ് ഉര്‍സിന്റെ 41-ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ''ഇരുനൂറ് യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം അടയ്‌ക്കേണ്ടതില്ല. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഇത് ബാധകമല്ല,' മുഖ്യമന്ത്രി പറഞ്ഞു.

വാടകയ്ക്ക് താമസിക്കുന്ന ഭൂരിഭാഗം ജനങ്ങളും കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച സാഹചര്യത്തിലാണ് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതും അഴരെ ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമാക്കിയതെന്നും മന്ത്രി ജോര്‍ജ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com