500 മദ്യശാലകള്‍ക്ക് നാളെ പൂട്ടുവീഴും; നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2023 02:40 PM  |  

Last Updated: 21st June 2023 02:40 PM  |   A+A-   |  

liquar_shop

ഫയൽ ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 500 മദ്യശാലകള്‍ നാളെ മുതല്‍ പൂട്ടും. ഘട്ടം ഘട്ടമായി മദ്യശാലകള്‍ പൂട്ടുമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കുന്നതിന്റെ ആദ്യ ഭാഗമായാണ് 600 ഔട്ട്‌ലറ്റുകള്‍ പൂട്ടുന്നത്. 

ജൂണ്‍ 22ന് മുന്‍പ് പൂട്ടാനുള്ള 500 മദ്യശാലകള്‍ തെരഞ്ഞെടുക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 20നാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുത്ത 500 ഔട്ട്‌ലറ്റുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്ന് തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് വ്യക്തമാക്കി. 


ഈ വാർത്ത കൂടി വായിക്കൂ 110 കിലോമീറ്റര്‍ വേഗം, കുതിച്ചുപാഞ്ഞ ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീണു; യുവാവിന്റെ അത്ഭുത രക്ഷപ്പെടല്‍; വീഡിയോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ