'കോണ്‍ഗ്രസ് ഞങ്ങളെ പിന്തുണച്ചില്ലെങ്കില്‍ ബഹിഷ്‌കരിക്കും'; ഉപാധികള്‍ വെച്ച് എഎപി, പ്രതിപക്ഷ യോഗത്തിന് മുന്‍പേ കല്ലുകടി

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് തൊട്ടുമുന്‍പ് ഉപാധികള്‍ വെച്ച് എഎപി.
കെജരിവാള്‍/ഫയല്‍ ചിത്രം
കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് തൊട്ടുമുന്‍പ് ഉപാധികള്‍ വെച്ച് എഎപി. ഡല്‍ഹിയുടെ ഭരണപരമായ സേവനങ്ങള്‍ പുനഃക്രമീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിവാദ ഓര്‍ഡിനന്‍സിന് എതിരായ പോരാട്ടത്തെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പട്‌നയില്‍ നടക്കുന്ന വിശാല പ്രതിപക്ഷയോഗം ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ കല്ലുകടിയായി. 

പ്രതിപക്ഷ നേതാക്കള്‍ക്ക് അയച്ച കത്തിലാണ് അരവിന്ദ് കെജരിവാള്‍ ഇത്തരമൊരു ഉപാധി വെച്ചത്. മറ്റു കക്ഷികള്‍ ഈ വിഷയത്തില്‍ യോഗത്തില്‍വെച്ച് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അരവിന്ദ് കെജരിവാളിന്റെ ഉപാധിയോട് രൂക്ഷ ഭാഷയിലാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. 

'അരവിന്ദ് കെജരിവാള്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ആരും അദ്ദേഹത്തെ മിസ് ചെയ്യില്ല. ഈ യോഗത്തിന് പോകാതിരിക്കാന്‍ വിഷയങ്ങള്‍ തേടുകയാണ്. യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഉന്നതങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ഉത്തരവ് ലഭിച്ചിരിക്കണം'.-കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍, കോണ്‍ഗ്രസ് അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com