

ഷില്ലോങ്; 16കാരിയായ പെൺകുട്ടിക്ക് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് മേഘാലയ ഹൈകോടതി. പെൺകുട്ടിയുടെ കാമുകനെതിരെ എടുത്ത പോക്സോ കേസ് കോടതി റദ്ദാക്കി. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് പതിനാറുകാരിയായ പെൺകുട്ടിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ റദ്ദാക്കിയത്.
പ്രണയബന്ധമുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ എടുക്കുന്ന പോക്സോ കേസുകൾ വർധിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. പോക്സോ കേസ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യാതിരിക്കാനായി നിയമത്തിൽ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
2021ലാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിലാകുന്നത്. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തുടർന്ന് പോക്‌സോ പ്രകാരം ഫയൽ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വീട്ടുജോലിക്ക് പോയിരുന്ന പെൺകുട്ടിയും ഹർജിക്കാരനും ആൺകുട്ടിയുടെ അമ്മാവന്റെ വീട്ടിൽ എത്തിയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. കൂടാതെ ഹർജിക്കാരനുമായി പ്രണയത്തിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് കോടതി നടപടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates