കനിമൊഴിയുടെ ബസ് യാത്ര; ജോലി പോയ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനം നല്‍കി കമല്‍ ഹാസന്‍

ഡിഎംകെ എംപി കനിമൊഴിയുടെ ബസ് സന്ദര്‍ശന വിവാദത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച വനിതാ ഡ്രൈവര്‍ ഷര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്‍കി മക്കല്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


ഡിഎംകെ എംപി കനിമൊഴിയുടെ ബസ് സന്ദര്‍ശന വിവാദത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച വനിതാ ഡ്രൈവര്‍ ഷര്‍മിളയ്ക്ക് കാര്‍ സമ്മാനമായി നല്‍കി മക്കല്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. കമല്‍ കള്‍ചറല്‍ സെന്ററിന്റെ ഉപഹാരം എന്ന നിലയിലാണ് കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍ക്ക് കാര്‍ നല്‍കിയത്. 

ഈ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രചോദനമാകുമായിരുന്ന ഷര്‍മിളയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് കമല്‍ പറഞ്ഞു. ഷര്‍മിള വെറുമൊരു െ്രെഡവറായി തുടരരുത്. അനേകം ഷര്‍മിളമാരെ സൃഷ്ടിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കനിമൊഴി യാത്ര ചെയ്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. കനിമൊഴിയോട് ടിക്കറ്റ് എടുക്കാന്‍ ബസ് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. കനിമൊഴിയെ പോലുള്ള നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചതിനാല്‍ ഇനി ബസ് ഡ്രൈവര്‍ ജോലിയില്‍ തുടരുന്നില്ല എന്നായിരുന്നു ഷര്‍മിള വ്യക്തമാക്കിയയത്. പ്രമുഖരായ ആളുകളെ ബസില്‍ യാത്ര ചെയ്യാന്‍ ക്ഷണിച്ച് താന്‍ പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണെന്ന് ബസ് മുതലാളി ആക്ഷേപിച്ചെന്നും ശര്‍മിള പറഞ്ഞിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com