'പക പോക്കൽ രാഷ്ട്രീയത്തെ കോൺ​ഗ്രസ് ഭയക്കുന്നില്ല'- സുധാകരന്റേയും സതീശന്റേയും കൈ പിടിച്ച് രാഹുൽ

കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് രാഹുൽ ​ഗാന്ധിക്ക് വ്യക്തമായ ധാരണയുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും പ്രതികരിച്ചത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർക്കെതിരായ കേസുകൾ സംബന്ധിച്ചു രൂക്ഷ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കേസുകൾ സംബന്ധിച്ച വശദീകരണം നൽകാനായി വിഡി സതീശനും കെ സുധാകരനും ഡൽഹിയിലെത്തിയിരുന്നു. ഇരുവരുടേയും കൈപിടിച്ചു നിൽക്കുന്ന ഫോട്ടോ ട്വിറ്ററിലിട്ടായിരുന്നു രാഹുലിന്റെ വിമർശനം. 

'ഭീഷണിയുടേയും പക പോക്കലിന്റേയും രാഷ്ട്രീയത്തെ കോൺ​ഗ്രസ് ഭയപ്പെടുന്നില്ല'- എന്ന കുറിപ്പോടെയാണ് രാഹുൽ ഫോട്ടോ ട്വീറ്റ് ചെയ്തത്. 

ഡൽഹിയിലെത്തിയ സുധാകരനും സതീശനും രാഹുൽ ​ഗാന്ധിയേയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയേയും കണ്ടു. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് രാഹുൽ ​ഗാന്ധിക്ക് വ്യക്തമായ ധാരണയുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും പ്രതികരിച്ചത്. 

കേസിന്റെ പശ്ചാത്തലത്തിലും സുധാകരനും സതീശനും ദേശീയ നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ നേതൃമാറ്റം ആലോചനയിൽ ഇല്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com