സൈന്യവും കലാപകാരികളും ഏറ്റുമുട്ടി; മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൂടി മരിച്ചു

കുക്കി ​ഗ്രാമമായ ഹരോതെലിൽ ആക്രമണമുണ്ടായതോടെ ഇന്ന് പുലർച്ചെയാണ് സൈന്യം ഇവിടെ എത്തിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ഇംഫാൽ: കലാപം നിലയ്ക്കാത്ത മണിപ്പൂരിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരാൾ കൂടി വെടിയേറ്റു മരിച്ചു. ആക്രമണത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. കാങ്പൊക്പി ജില്ലയിലാണ് സൈന്യവും കലാപകാരികളും ഏറ്റുമുട്ടിയത്. മെയ്തി വിഭാ​ഗത്തിൽപ്പെട്ട ആളാണ് മരിച്ചത്. 

കുക്കി ​ഗ്രാമമായ ഹരോതെലിൽ ആക്രമണമുണ്ടായതോടെ ഇന്ന് പുലർച്ചെയാണ് സൈന്യം ഇവിടെ എത്തിയത്. പിന്നാലെ ആയുധധാരികൾ സൈനികർക്ക് നേരെ വെടി വയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് വ്യക്തമാക്കി. വെടിവെപ്പ് തുടർന്നതോടെ ഇവിടേക്ക് കൂടുതൽ സൈനികരെത്തി. രാവിലെ ഒൻപത് മണി വരെ ഏറ്റുമുട്ടൽ തുടർന്നു. 

അതിനിടെ കലാപ ബാധിത പ്രദേശങ്ങളിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സന്ദർശനം നടത്തി. രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞതിനെ തുടർന്നു സംഘർഷമുണ്ടായിരുന്നു. പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീർവാതക പ്രയോ​ഗവും നടത്തി. സംഘർഷത്തെ തുടർന്ന് രാഹുൽ ഇംഫാലിൽ നിന്നു ​ഹെലികോപ്റ്ററിലാണ് ചുരാചന്ദ്പുരിലേക്ക് പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com