ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം, പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 23ന് രാത്രി ചര്‍ണി റോഡിനും ഗ്രാന്‍ഡ് റോഡിനും ഇടയിലാണ് സംഭവം. അഞ്ചു ദിവസത്തിനു ശേഷം ബുധനാഴ്ചയാണ് യുവതി പരാതിയുമായി റെയില്‍വേ പൊലീസിനെ സമീപിച്ചത്.

ചര്‍ച്ച് ഗേറ്റിലേക്കു പോവുകയായിരുന്ന വണ്ടിയില്‍ ചര്‍ണി റോഡില്‍നിന്നാണ് ഇരുപത്തിനാലുകാരിയായ യുവതി കയറിയത്. ഗ്രാന്‍ഡ് റോഡ് എത്തിയതോടെ യുവതിക്കു നേരെ അശ്ലീല ആംഗ്യ വിക്ഷേപങ്ങളെ അസഭ്യം പറഞ്ഞ് ഒരാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. 

അതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. 

ഈ മാസം തുടക്കത്തില്‍ ലോക്കല്‍ ട്രെയിനിലെ ലേഡീസ് കംപാര്‍ട്ടമെന്റില്‍ യുവതിക്കു നേരെ ലൈംഗിക അതിക്രമം നടന്നിരുന്നു. രണ്ടാമത്തെ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നടപടിക്കായി സമ്മര്‍ദം ശക്തമായിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com