അതീഷിയും സൗരഭ് ഭരദ്വാജും മന്ത്രിസഭയിലേക്ക്; ശുപാര്‍ശ ലഫ്. ഗവര്‍ണര്‍ക്കു കൈമാറി

മനീഷ് സിസോദിയയും സത്യന്ദ്ര ജെയിനും രാജിവച്ച ഒഴിവില്‍ അതീഷിയെയും സൗരഭ് ഭരദ്വാജിനെയും മന്ത്രിമാരാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു ശുപാര്‍ശ കൈമാറി
അതീഷി, സൗരഭ് ഭരജ്വാജ്/ഫയല്‍
അതീഷി, സൗരഭ് ഭരജ്വാജ്/ഫയല്‍

ന്യൂഡല്‍ഹി: മനീഷ് സിസോദിയയും സത്യന്ദ്ര ജെയിനും രാജിവച്ച ഒഴിവില്‍ അതീഷിയെയും സൗരഭ് ഭരദ്വാജിനെയും മന്ത്രിമാരാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കു ശുപാര്‍ശ കൈമാറി. ഇരുവരും ആംആദ്മി പാര്‍ട്ടി എംഎല്‍എമാരാണ്.

കെജരിവാള്‍ കഴിഞ്ഞാല്‍ ആംആദ്മി പാര്‍ട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാവായ സിസോദിയയെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള അറിസ്റ്റിനു പിന്നാലെയാണ് സിസോദിയ രാജിവച്ചത്. 

സത്യേന്ദ്ര ജെയിനെ പണംതട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് അറസ്റ്റ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com