താടിയും മുടിയും വെട്ടിയൊതുക്കി രാഹുലിന്റെ പുതിയ ലുക്ക്, ഏറ്റെടുത്ത് സോഷ്യൽമീഡിയ

യാത്രക്കിടെ രാഹുലിന്റെ താടിയും മുടിയും വളർന്നു. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് അദ്ദേഹം താടിയും മുടിയും വെട്ടിയൊതുക്കിയത്.
രാഹുൽ ​ഗാന്ധി പുതിയ ലുക്കിൽ/ ചിത്രം ട്വിറ്റർ
രാഹുൽ ​ഗാന്ധി പുതിയ ലുക്കിൽ/ ചിത്രം ട്വിറ്റർ

ന്യൂഡൽഹി: ഒടുവിൽ താടിയും മുടിയും വെട്ടിയൊതുക്കി പുതിയ ലുക്കിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഒരാഴ്ചത്തെ യുകെ സന്ദർശനത്തിനിടെ കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ പുതിയ ലുക്കിലെത്തിയ രാഹുലിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി.

2022 സെപ്‌റ്റംബർ ഏഴിനാണ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്നും ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. 4,080 കിലോമീറ്റർ പിന്നിട്ട് കശ്‌മീരിലാണ് യാത്ര അവസാനിച്ചത്. യാത്രക്കിടെ രാഹുലിന്റെ താടിയും മുടിയും വളർന്നു. ഏതാണ്ട് ആറ് മാസത്തിന് ശേഷമാണ് അദ്ദേഹം താടിയും മുടിയും വെട്ടിയൊതുക്കിയത്. യാത്രയ്‌ക്ക് മുൻപ് ക്ലീൻ ഷേവ് ലുക്കായിരുന്നു അദ്ദേഹം. 

ഭാരത് ജോഡോ യാത്രയിൽ രാഹുലിന്റെ ട്രേഡ് മാർക്കായിരുന്ന വെള്ള ടീഷർട്ടിന് പകരം കോട്ടും സ്യൂട്ടുമാണ് രാഹുൽ ധരിച്ചിരുന്നത്.  ഇക്കഴിഞ്ഞ കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിലും രാഹുൽ  നീട്ടിവളർത്തിയ താടിയുടെ മുടിയുമായാണ് വന്നത്. ഭാരത് ജോഡോ യാത്ര അവസാനിച്ചതിന് ശേഷവും രാഹുൽ താടിയും മുടിയും വെട്ടാത്തതിൽ നിരവധി രസകരമായ കമന്റുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com