''ഇതാണോ നീതി? ഇനി ഏതു വാതിലിലാണ് ഞങ്ങള്‍ മുട്ടേണ്ടത്?''

നീതിയെല്ലാം മേല്‍ജാതിക്കാര്‍ക്കാണ്, ഞങ്ങള്‍ക്ക് അതൊന്നും കിട്ടില്ല
ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിക്കുന്നു/ഫയല്‍
ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിക്കുന്നു/ഫയല്‍

ഹാഥ്‌രസ് (ഉത്തര്‍പ്രദേശ്): ''ഇതാണോ നീതി? ഇനി ഏതു വാതിലിലാണ് ഞങ്ങള്‍ മുട്ടേണ്ടത്? അവര്‍ എന്റെ സഹോദരിയോടു ചെയ്തത് എന്താണെന്നു ലോകം മുഴുവന്‍ കണ്ടതല്ലേ?'' - ഹാഥ്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ ചോദിക്കുന്നു. കേസില്‍ ഒരാളെ ശിക്ഷിക്കുകയും മൂന്നു പേരെ വെറുതെവിടുകയും ചെയ്ത കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു യുവാവ്.

''നീതിയെല്ലാം മേല്‍ജാതിക്കാര്‍ക്കാണ്, ഞങ്ങള്‍ക്ക് അതൊന്നും കിട്ടില്ല. അവളുടെ ചിതാഭസ്മം ഞങ്ങള്‍ ഗംഗയില്‍ ഒഴുക്കിയിട്ടില്ല. അവളോട് അനീതി പ്രവര്‍ത്തിച്ചവര്‍ എല്ലാവര്‍ക്കും ശിക്ഷ കിട്ടിയിട്ടേ അതു ചെയ്യൂ'' - പെണ്‍കുട്ടിയുടെ സഹോദര ഭാര്യ പറഞ്ഞു.

വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു കുടുംബത്തിന്റെ വക്കീല്‍ പറഞ്ഞു. മറ്റു മൂന്നു പേരും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് വക്കീല്‍ പറയുന്നു. കൂട്ടബലാത്സംഗം, ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുക, കൊലപാതകം, സംഘം ചേര്‍ന്ന് ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ഒക്കെ ചേര്‍ത്താണ് സിബിഐ കുറ്റപത്രം നല്‍കിയത്. എന്നിട്ടും മൂന്നു പേരെ വെറുതെവിട്ടത് വിചിത്രമാണെന്ന് അഭിഭാഷക സീമ ഖുശ്വാഹ പറഞ്ഞു. ഇതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടോയെന്നു സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com