കര്‍ണാടകയില്‍ 140 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ; പാര്‍ട്ടിയിലെത്തുന്ന ബിജെപി എംഎല്‍എമാരുടെ പട്ടിക ഉടന്‍; ശിവകുമാര്‍
By സമകാലികമലയാളം ഡെസ്ക് | Published: 07th March 2023 04:27 PM |
Last Updated: 07th March 2023 04:27 PM | A+A A- |

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 സീറ്റുകളില്‍ വിജയിച്ച് അധികാരത്തിലേറുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. പാര്‍ട്ടി സര്‍വേയെ അടിസ്ഥാനമാക്കിയാണ് ശിവകുമാറിന്റെ പ്രതികരണം. കര്‍ണാടകയിലെ 224 സീറ്റുകളിലാണ് വോട്ടെടുപ്പ്. വരുംദിവസങ്ങളില്‍ ബിജെപിയുടെ സിറ്റിങ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മുന്‍ ബിജെപി എംഎല്‍എമാരും മുന്‍ മൈസൂരു മേയറും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍. ജിഎന്‍ നഞ്ചുണ്ടസ്വാമി, മനോഹര്‍ ഐനാപൂര്‍, പുരുഷോത്തം എന്നിവരാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് പ്രഖ്യാപിക്കാന്‍ ബിജെപി ആഗ്രഹിച്ചിരുന്നെങ്കില്‍ പിന്നീട് ആ നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ നിയമസഭാ അംഗങ്ങള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേരുന്നു. വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരുന്ന സിറ്റിങ് എംഎല്‍എമാരുടെ പട്ടികയും പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യാതൊരു ഉപാധികളുമില്ലാതെയാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേരുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.
ഞങ്ങളുടെ മുന്‍ സര്‍വേ പ്രകാരം 136 സീറ്റായിരുന്നു. ഇപ്പോള്‍ അത് 140ന് മുകളിലാണ്. സംസ്ഥാനത്തുടനീളം സഞ്ചരിക്കുമ്പോള്‍ അക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ ബിജെപിയെ തിരിച്ചറിഞ്ഞെന്നും ഹിന്ദുത്വ തന്ത്രങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അവരെ സഹായിക്കില്ലെന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കൊള്ളയിലൂടെയും അഴിമതിയിലൂടെയും സ്വരൂപിച്ച കോടിക്കണക്കിന് കള്ളപ്പണം കൊണ്ട് അധികാരത്തിലേറാന്‍ ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മക്കള്‍ക്കും ജീവനാംശം നല്‍കാന്‍ പുരുഷനു ബാധ്യത; ഒഴിഞ്ഞുമാറാനാവില്ലെന്നു ഹൈക്കോടതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ