വാങ്ങാത്ത മൊബൈല്‍ ഫോണിന് ഇഎംഐ!; യുവാവിന് നഷ്ടമായത് 7,620രൂപ

വാങ്ങാത്ത മൊബൈല്‍ ഫോണിന് യുവാവില്‍ നിന്ന് 7,620 രൂപ ഈടാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: വാങ്ങാത്ത മൊബൈല്‍ ഫോണിന് യുവാവില്‍ നിന്ന് 7,620 രൂപ ഈടാക്കി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത്. രാകേഷ് കുമാര്‍ റാവത്ത് എന്നയാളാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്. രാകേഷിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 7,620 രൂപ ഡെബിറ്റ് ചെയ്തതിന്റെ മെസ്സേജ്േ വന്നപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. 

തുടര്‍ന്ന് ബാങ്കില്‍ സമീപിച്ചപ്പോള്‍, മൊബൈല്‍ ഫോണ്‍ ഇഎംഐ ആയാണ് പൈസ പിടിച്ചിരിക്കുന്നത് എന്ന് ജീവനക്കാര്‍ അറിയിച്ചു. തട്ടിപ്പ് മനസ്സിലാക്കിയ രാകേഷ്, പൊലീസിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കടക്കാരനെ സമീപിച്ചപ്പോള്‍, അയാള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്ന് രകേഷ് പറഞ്ഞു. കടക്കാരനും കൂട്ടാളികളും തന്നെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആളുകളുടെ സമ്മതമില്ലാതെ അവരുടെ ബാങ്ക് വിവരങ്ങള്‍ വെച്ച് മൊബൈല്‍ ഫോണുകള്‍ക്ക് താന്‍ പണം നല്‍കാറുണ്ടെന്നും തനിക്ക് നിയമത്തെ പേടിയില്ലെന്നും കടക്കാരന്‍ പറഞ്ഞതായി രാകേഷ് വ്യക്തമാക്കി. 

വ്യാജ തിരിച്ചറിയില്‍ രേഖകളും തന്റെ ബാക്ക് അക്കൗണ്ട് വിവരങ്ങളും വെച്ചാണ് ലോണിന് അപ്ലെ ചെയ്തിരിക്കുന്നതെന്നും രാകേഷ് പറയുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് സഹായമൊന്നും ലഭിക്കാതെ വന്നപ്പോള്‍ കമ്മീഷണര്‍ക്ക് വരെ പരാതി നല്‍കി. എന്നാല്‍ നടപടിയൊന്നും ഉണ്ടാല്ല. 
വിഷയത്തില്‍ എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് മഹാനഗര്‍ എസ്എച്ച്ഒ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com