ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയെ ഇഡി ചോദ്യം ചെയ്യും, നാളെ ഹാജരാവാന്‍ നോട്ടീസ്

ഇതേ കേസില്‍ ഡിസംബര്‍ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു
കെ കവിത/ഫയല്‍
കെ കവിത/ഫയല്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)  ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി നോട്ടിസ് നല്‍കി. 

ഇതേ കേസില്‍ ഡിസംബര്‍ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ്‌ചെയ്തിനു പിന്നാലെയാണ്  ഇഡിയുടെ നീക്കം. 

അഴിമതിയില്‍പ്പെട്ട ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com