നിർത്തിയിട്ട ബസ് കത്തിയമർന്നു; ഉള്ളിൽ ഉറങ്ങിയ കണ്ടക്ടർ വെന്തു മരിച്ചു

തിങ്കളാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയമർന്നത്
ഫോട്ടോ: കന്നഡ പ്രഭ
ഫോട്ടോ: കന്നഡ പ്രഭ

ബം​ഗളൂരു: നിർത്തിയിട്ട സിറ്റി ബസിന് തീ പിടിച്ച് കണ്ടക്ടർക്ക് ദാരുണാന്ത്യം. ബം​ഗളൂരു മെട്രോപൊള്ളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസ് കണ്ടക്ടർ മുത്തയ്യ സ്വാമി (45) ആണ് വെന്തു മരിച്ചത്. ബസിനുള്ളിൽ ഉറങ്ങുകയായിരുന്നു ഇയാൾ. 

തിങ്കളാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസാണ് കത്തിയമർന്നത്. ബസ് പാർക്ക് ചെയ്‌ത ശേഷം ഡ്രൈവർ പ്രകാശ് സ്റ്റാൻഡിലെ ബസ് ജീവനക്കാർക്കായുള്ള ഡോർമിറ്ററിയിൽ വിശ്രമിക്കാൻ പോയി. ബസിനുള്ളിൽ ഉറങ്ങാനാണ് മുത്തയ്യ തീരുമാനിച്ചതെന്നു ബിഎംടിസി പത്രക്കുറിപ്പിൽ പറയുന്നു. 

പുലർച്ചെയോടെയാണ് ബസിന് തീ പിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ അഗ്നിരക്ഷാ സേനയെ അറിയിച്ചു. തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല.

ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നു ബിഎംടിസി അധികൃതർ പറഞ്ഞു. 2017 മുതൽ ഇതുവരെ 3.75 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയാണ് ബസാണ് കത്തി നശിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com