മുന്തിരി വലിപ്പമുള്ള കുഞ്ഞ് ഹൃദയത്തിന് തകരാര്‍, ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ; അപൂര്‍വ്വം

ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം



ന്യൂഡൽഹി:
ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ. അമ്മയുടെ ഉദരത്തിൽ കുഞ്ഞിന്റെ ഒരു മുന്തിരിയുടെ വലുപ്പമുള്ള ഹൃദയത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. എയിംസിലെ കാർഡിയോതൊറാസിക് സയൻസസ് സെന്ററിലെ ഡോക്ടർമാരാണ് അപകടം നിറഞ്ഞ ഈ ദൗത്യം പൂർത്തിയാക്കിയത്. 

മൂന്ന് തവണ ​ഗർഭം അലസിപ്പോയ 28കാരിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. കുട്ടിയുടെ ഹൃദയത്തിൻ്റെ പ്രശ്നത്തെക്കുറിച്ച് ഡോക്ടർമാൻ മുന്നറിയിപ്പ് നൽകിയെങ്കിലും ഗർഭം തുടരാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. കുഞ്ഞിനെ ആരോ​ഗ്യത്തോടെ ലഭിക്കാൻ ബലൂൺ ഡൈലേഷന് സമ്മതം മൂളുകയായിരുന്നു അവർ. ചിലപ്പോൾ ​അമ്മയുടെ വയറ്റിൽ വച്ചുതന്നെ ​ഹൃദയ സംബന്ധമായ ഗുരുതര രോ​ഗങ്ങൾ കണ്ടെത്താൻ കഴിയും. ഇത് ​ഗർഭപാത്രത്തിൽ വച്ചുതന്നെ ചികിത്സിക്കുന്നത് ജനന ശേഷമുള്ള ​അത്യാഹിതങ്ങൾ ഒഴിവാക്കാൻ സഹായിച്ചേക്കും., ഡോക്ടർമാർ പറഞ്ഞു.

അമ്മയുടെ വയറിലൂടെ കുഞ്ഞിന്റെ ഹൃദയത്തിലേക്ക് ഒരു സൂചി ഇട്ട്, ഒരു ബലൂൺ കത്തീറ്റർ ഉപയോഗിച്ച് തടസ്സമുള്ള വാൽവ് തുറന്നു. ഇത് കുഞ്ഞിന്റെ ഹൃദയം നന്നായി വികസിക്കാനും രക്തയോട്ടം മെച്ചപ്പെടാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയ നടത്തിയതിനാൽ ജനനസമയത്ത് കുഞ്ഞിന് ഹൃദ്രോഗത്തിന്റെ തീവ്രത കുറവായിരിക്കും, ഡോക്ടർ പറഞ്ഞു. കുഞ്ഞിന്റെ ഹൃദയ അറകളുടെ വളർച്ച ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com