മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി; അഞ്ചു ദിവസംകൂടി ജയിലിൽ

അന്വേഷണം തുടരുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഇ ഡി ഡൽഹി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കസ്റ്റഡി നീട്ടിയത്
മനീഷ് സിസോദിയ/എഎഫ്പി
മനീഷ് സിസോദിയ/എഎഫ്പി

ന്യൂഡൽഹി: മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്കുകൂടി നീട്ടി. മദ്യനയക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഡൽഹി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കസ്റ്റഡി കാലാവധി അഞ്ചു ദിവസംകൂടി നീട്ടിയത്. വീട്ടാവശ്യത്തിന് ചെക്കുകളിൽ ഒപ്പുവെക്കാൻ കോടതി സിസോദിയക്ക് അനുമതി നൽകി.

മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അറസ്റ്റിലായത്. ഇ ഡി പ്രതിദിനം അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മാത്രമാണ് ചോദ്യം ചെയ്യുന്നതെന്നും കൂടുതൽ കാലം തന്നെ ജയിലിൽ അടയ്‌ക്കേണ്ടതില്ലെന്നും മനീഷ് സിസോദിയ കോടതിയിൽ വ്യക്തമാക്കി. ഇതിനു പിന്നാലെ ഇ ഡി ഏഴു ദിവസംകൂടി ആവശ്യപ്പെട്ടു. കിട്ടിയ ദിവസം അവർ എന്താണ് ചെയ്തതെന്ന  മറുവാദവുമായി സിസോദിയയും രംഗത്തെത്തി. ഈ കേസ് ഏഴു മാസം അന്വേഷിച്ചാലും കൂടുതൽ കസ്റ്റഡിയിൽ വേണമെന്നേ ഇ ഡി പറയൂ എന്നും സിസോദിയ പറഞ്ഞു.

സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനു പിന്നാലെ ഔദ്യോഗിക വസതി പുതിയ മന്ത്രി അതിഷി മർലേനക്ക് നൽകി ഡൽഹി പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടു. ഔദ്യോഗിക വസതിയൊഴിയാൻ സിസോദിയയുടെ കുടുംബത്തിന് അഞ്ചുദിവസത്തെ സമയവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 26-നാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com