'അത് വ്യാജ വാർത്ത, മോദിയെ സമാധാന നോബേൽ പുരസ്കാരത്തിന് പരി​ഗണക്കുന്നതായി പറഞ്ഞിട്ടില്ല'; വ്യക്തമാക്കി സമിതി ഉപമേധാവി

പുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാർഥിയാണ് മോദിയെന്ന്നൊബേൽ സമിതി ഉപമേധാവി അസ്‌ലി തൊജെ പറഞ്ഞു എന്നായിരുന്നു വാർത്തകൾ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ


ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോബേർ പുരസ്കാരത്തിന് പരി​ഗണിക്കുന്നതായി ഇന്നലെയാണ് വാർത്തകൾ പുറത്തുവന്നത്. പുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാർഥിയാണ് മോദിയെന്ന്നൊബേൽ സമിതി ഉപമേധാവി അസ്‌ലി തൊജെ പറഞ്ഞു എന്നായിരുന്നു വാർത്തകൾ. ഇത് വലിയചാർച്ചകൾക്കും തുടക്കമിട്ടിരുന്നു. ഇപ്പോൾ അത് വ്യാജവാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അസ്‌ലി തൊജെ. 

താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വാർത്താ ഏജൻസികളെ അറിയിച്ചത്. ഇന്ത്യ സന്ദർശിച്ചത് നോർവെയിലെ നൊബേൽ സമിതി ഉപ മേധാവി എന്ന നിലയിൽ അല്ലെന്നും ഇന്റർനാഷണൻ പീസ് ആൻഡ് അണ്ടർസ്റ്റാൻഡിങ്ങിന്റെ ഡയറക്ടറും ഇന്ത്യ സെന്റർ ഫൈണ്ടേഷന്റെ സുഹൃത്തുമായാണ്. രാജ്യത്തിന്റെ വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാനാണ് എത്തിയത്. പ്രചരിക്കുന്ന തരത്തിലുള്ള ഒരുകാര്യവും ഞാൻ പറഞ്ഞിട്ടില്ല. വ്യാജവാർത്ത ചർച്ച ചെയ്യേണ്ടതില്ലെന്നും അസ്‌ലി വ്യക്തമാക്കി.

യുക്രെയ്ൻ പ്രതിസന്ധിയിൽ മോദി ഇടപെടുകയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെതിരെ റഷ്യയ്ക്കു മുന്നറിയിപ്പു നൽകുകയും ചെയ്തതിനെ വാർത്താ ചാനലിൽ അസ്‌ലി തൊജെ അഭിനന്ദിക്കുന്നുണ്ട്.  എന്നാൽ, ലോകത്തെ ഏറ്റവും മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായാണു മോദി കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹത്തിനു സമാധാന നൊബേൽ ലഭിച്ചാൽ അത് അർഹതപ്പെട്ട അംഗീകാരമാകുമെന്നും അസ്‌ലി പറഞ്ഞതായാണ് വാർത്തകൾ വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com