കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്;  എഎപി മുഴുവന്‍ സീറ്റുകളിലും മത്സരിക്കും; ആദ്യപട്ടിക പുറത്ത്

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ ബന്ധു ശരത് ചന്ദ്രയും ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.
അരവിന്ദ് കെജരിവാള്‍/ഫയല്‍
അരവിന്ദ് കെജരിവാള്‍/ഫയല്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പിലെ 80 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ട പട്ടിക പുറത്തിറക്കി ആം ആദ്മി പാര്‍ട്ടി. മെയ് മാസത്തില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എഎപി നേതാക്കള്‍ പറഞ്ഞു.

ആദ്യപട്ടികയില്‍ സുപ്രീം കോടതി അഭിഭാഷകന്‍ ബ്രിജേഷ് കലപ്പ, കെ മത്തായ, ബിടി നാഗണ്ണ, മോഹന്‍ ദാസരി, ശാന്തല ദാംലെ, അജയ് ഗൗഡ എന്നിവരും ഇടംപിടിച്ചു. സ്ഥാനാര്‍ഥികളുടെ ശരാശരി പ്രായം നാല്‍പ്പത്തിയാറു വയസാണ്. സര്‍വേ നടത്തിയാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പൃഥ്വി റെഡ്ഡി പറഞ്ഞു

പട്ടികയില്‍ 69 പേരും പുതുമുഖങ്ങളാണ്. 13 അഭിഭാഷകര്‍, മൂന്ന് ഡോക്ടര്‍മാര്‍, നാല് ഐടി പ്രൊഫഷണലുകളും പട്ടികയിലുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ ബന്ധു ശരത് ചന്ദ്രയും ആം ആദ്മിയുടെ സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com