കുടുംബനാഥകള്‍ക്ക് പ്രതിമാസം ആയിരം രൂപ; ജനകീയം 'സ്റ്റാലിന്‍ ബജറ്റ്'

ഈ പദ്ധതി സ്ത്രീകളെ സാമ്പത്തികവുമായ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ധനമന്ത്രി
തമിഴ്‌നാട് ധനമന്ത്രി പി ത്യാഗരാജന്‍ ബജറ്റ് അവതരിപ്പിക്കുന്നു
തമിഴ്‌നാട് ധനമന്ത്രി പി ത്യാഗരാജന്‍ ബജറ്റ് അവതരിപ്പിക്കുന്നു

ചെന്നൈ: കുടുംബനാഥകളായ വനിതകള്‍ക്ക് പ്രതിമാസം ആയിരം രൂപ പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ധനമന്ത്രി പി ത്യാഗരാജനാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്യ ഡിഎംകെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഡിഎംകെ സ്ഥാപകന്‍ സിഎന്‍ അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു.

ഗ്വിന്‍ഡിയില്‍ കലൈഞ്ജര്‍ മെമ്മോറിയല്‍ മള്‍ട്ടി സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി ആരംഭിക്കും. കോയമ്പത്തൂര്‍, മധുര എന്നിവടങ്ങളില്‍ മെട്രോ റെയില്‍ പദ്ധതികളുടെ അടിസ്ഥാനവികസനത്തിനായി ആയിരം കോടി രൂപ ബജറ്റില്‍ വിലയിരുത്തി. നിരവധി ജനകീയ പ്രഖ്യാനപങ്ങളാണ് ത്യാഗരാജന്‍ അവതരിപ്പിച്ച ബജറ്റിലുള്ളത്.

കുടംബനാഥകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്ന പദ്ധതിക്കായി 7000 കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. ഈ പദ്ധതി സ്ത്രീകളെ സാമ്പത്തികവുമായ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. പതിനായിരം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നവീകരിക്കും. സര്‍ക്കാര്‍ ബസുകളില്‍ നിലവില്‍ സ്ത്രീകള്‍ക്കടക്കമുള്ള സൗജന്യയാത്ര തുടരും. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ 2391 കോടി രൂപ, നോര്‍ത്ത് ചെന്നൈവികസനത്തിനായി ആയിരം കോടി, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിക്കായി 500 കോടി, ഉന്നത വിദ്യാഭ്യാസമേഖലക്ക് 7000 കോടി, 5145 കി മീ റോഡിനായി 2000 കോടി, ആരോഗ്യ മേഖലയ്ക്കായി 18,661 കോടി എന്നിവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍. 

ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടിയായ എഐഡിഎംകെ അംഗങ്ങള്‍ ബഹളം വയ്ക്കുകയും വാക്കൗട്ട്  നടത്തുകയും ചെയ്തു. ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് എടപ്പാടി പളനി സാമി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com