അയോഗ്യത നീങ്ങിയിട്ടും എംപി സ്ഥാനം തിരിച്ചുനല്‍കുന്നില്ല; സുപ്രീം കോടതിയെ സമീപിച്ച് ലക്ഷദ്വീപ് മുന്‍ എംപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th March 2023 10:13 PM |
Last Updated: 25th March 2023 10:13 PM | A+A A- |

രാഹുല്‍ ഗാന്ധിക്കൊപ്പം ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍
ന്യൂഡല്‍ഹി: ലോക്‌സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിന്‍വലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റ് നിയമവിരുദ്ധമായ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുവെന്നാരോപിച്ചാണ് ഹര്‍ജി.
വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് എംപി ആയിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ജനുവരി 13ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫൈസല്‍ ലോക്‌സഭാ സെകട്ടറിയേറ്റിന് കത്ത് നല്‍കിയിരുന്നു. ഇതുവരെയും അയോഗ്യത പിന്‍വലിച്ചുകൊണ്ട് ലോക്‌സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ല; നുണ പറയുന്നത് രാഹുലിന്റെ ശീലം', രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ