യെഡിയൂരപ്പയുടെ വീട് എറിഞ്ഞുതകര്‍ത്തു; ശിവമോഗയില്‍ തെരുവുയുദ്ധം; നിരോധനാജ്ഞ; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2023 04:11 PM  |  

Last Updated: 27th March 2023 04:41 PM  |   A+A-   |  

bs_yediyurappa_house

ബിഎസ് യെഡിയൂരപ്പയുടെ വീടിന് നേരെയുണ്ടായ ആക്രമണം

 

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായി ബിഎസ് യെഡിയൂരപ്പയുടെ വീടിന് നേരെ ആക്രമണം. ശിവമോഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിന് നേരെയാണ് പട്ടികവിഭാഗത്തില്‍പ്പെട്ട ബഞ്ജാര
സമുദായംഗങ്ങള്‍ ആക്രമണം നടത്തിയത്. എസ്ടി പട്ടികയില്‍ പ്രത്യേക സംവരണമെന്നാവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. 

വീടിന് മുന്നിലെ സംഘര്‍ഷം തെരുവുയുദ്ധമായി. പൊലീസും ബഞ്ജാരസമുദായംഗങ്ങളും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടി. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പ്രതിഷേധക്കാര്‍ വീടിന് ഉള്ളിലേക്ക് ഇരച്ചുകയറാനും ശ്രമം നടത്തി. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പ്രദേശത്ത് സംഘര്‍ഷം കണക്കിലെടുത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചു.  

രണ്ടുദിവസം മുന്‍പാണ് കര്‍ണാടകയില്‍ സംവരണരീതിയില്‍ മാറ്റം വരുത്തിയിരുന്നു. മുസ്ലീം സമുദായത്തിന് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം നിര്‍ത്താലാക്കുകയും അത് ലിംഗായത്ത് വൊക്കലിഗ വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ബഞ്ജാര വിഭാഗം എസ്ടി പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെങ്കിലും ദീര്‍ഘനാളായി പ്രത്യേക സംവരണം വേണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷം; രാഹുലിനായി ഒറ്റക്കെട്ട്; ഒപ്പം ചേര്‍ന്ന് തൃണമൂലും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ