'അയോഗ്യനാക്കാനുള്ള വേഗം തിരിച്ചെടുക്കാനില്ല'; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th March 2023 02:17 PM |
Last Updated: 27th March 2023 02:17 PM | A+A A- |

മുഹമ്മദ് ഫൈസൽ, ഫെയ്സ്ബുക്ക്
ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അയോഗ്യതാ വിജ്ഞാപനം പിന്‍വലിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ എന്‍സിപി നേതാവ് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.
കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയും ശിക്ഷയും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അയോഗ്യതാ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പിന്‍വലിച്ചിട്ടില്ലെന്ന് മുഹമ്മദ് ഫൈസലിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എഎം സിങ്വി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ടെന്ന്, സിങ്വി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് ഫൈസലിന്റെ ഹര്‍ജി അതിനൊപ്പം ചേര്‍ക്കാന്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ത്വരിതഗതിയിലാണ് ഇറങ്ങിയതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി വിധി വന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും അയോഗ്യത പിന്‍വലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് സിങ്വി പറഞ്ഞു.
ജനുവരി 11 മുതല്‍ ഫൈസല്‍ അയോഗ്യനാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജനുവരി 13ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷം; രാഹുലിനായി ഒറ്റക്കെട്ട്; ഒപ്പം ചേര്‍ന്ന് തൃണമൂലും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ