'ഞാന്‍ ഐഎഎസുകാരന്‍', പണക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹം; തട്ടിപ്പിന് ഇറങ്ങിയ 27കാരന്‍ പിടിയില്‍ 

പണക്കാരന്റെ മകളെ കല്യാണം കഴിക്കാന്‍ ഐഎഎസുകാരനായി വേഷം കെട്ടിയ 27കാരന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: പണക്കാരന്റെ മകളെ കല്യാണം കഴിക്കാന്‍ ഐഎഎസുകാരനായി വേഷം കെട്ടിയ 27കാരന്‍ അറസ്റ്റില്‍. സിവില്‍ സര്‍വീസ് പരീക്ഷ പാസായി എന്ന് വിശ്വസിപ്പിച്ച് പലതവണകളായി 2.75 ലക്ഷം രൂപയാണ് ഭൂവുടമയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത്. യുവാവിന്റെ അവകാശവാദത്തില്‍ സംശയം തോന്നി ഭൂവുടമ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളം പുറത്തുവന്നത്.

രാജസ്ഥാന്‍ ഭരത്പൂരിലാണ് സംഭവം. സുര്‍ജിത്ത് സിങ് ജാദവ് ആണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐഎഎസ് റാങ്ക് കിട്ടിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഭൂവുടമയുടെ മകളെ കല്യാണം കഴിക്കുന്നതിന് വേണ്ടിയാണ് കള്ളക്കഥ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി ഭൂവുടമയുടെ വീട്ടില്‍ വാടകക്കാരനായാണ് ജാദവ് താമസിക്കുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐഎഎസ് റാങ്ക് ലഭിച്ചു എന്നാണ് യുവാവ് എല്ലാവരെയും വിശ്വസിപ്പിച്ചത്. ഇതിനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതായും പരാതിയില്‍ പറയുന്നു.

അടുത്തിടെ, മകളെ വിവാഹം ചെയ്ത് തരാമോ എന്ന് ഭൂവുടമയോട് ജാദവ് ചോദിച്ചു. ഇതിന് തുടക്കത്തില്‍ സമ്മതിച്ച ഭൂവുടമ വിവിധ സമയങ്ങളിലായി ജാദവ് ആവശ്യപ്പെട്ടത് അനുസരിച്ച് 2.75 ലക്ഷം രൂപ കൈമാറിയതായും പരാതിയില്‍ പറയുന്നു. അടുത്തിടെ, ജാദവിന്റെ യോഗ്യതയില്‍ സംശയം തോന്നിയ ഭൂവുടമ, സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോഴാണ് യുവാവ് കള്ളം പറഞ്ഞതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഭൂവുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചന എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com