ബംഗളൂരുവിനെ ഇളക്കിമറിച്ച് മോദിയുടെ റോഡ് ഷോ; 26 കിലോമീറ്റര്‍ താണ്ടിയത് മൂന്ന് മണിക്കൂറില്‍; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2023 02:38 PM  |  

Last Updated: 06th May 2023 02:48 PM  |   A+A-   |  

modi2

മോദിയുടെ റോഡ് ഷോ/ട്വിറ്റര്‍

 

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന് നാലുദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രാവിലെ പത്തുമണിക്ക് ജെപി ഏഴാം നഗര്‍ഘട്ടത്തില്‍ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡില്‍ സമാപിച്ചു. 

ബംഗളൂരൂ സൗത്ത്, സെന്‍ട്രല്‍ എംപിമാരായ തേജസ്വി സൂര്യ, പി സി മോഹന്‍ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിലുണ്ടായിരുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ നിന്ന് റോഡിന് ഇരുവശവും തടിച്ചുകൂടിയ ജനക്കൂട്ടത്തെ മോദി അഭിവാദ്യം ചെയ്തു. പലയിടത്തും വന്‍ ജനാവലിയാണ് മോദിയെ കാണാനെത്തിയത്.

റോഡ് ഷോയുടെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളും കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. 12 നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ. റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരന്നതായി ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിമാനയാത്രയ്ക്കിടെ തേൾ കടിച്ചു; എയർ ഇന്ത്യയിൽ യാത്രക്കാരിക്ക് ദുരനുഭവം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ