'കോടതി പരിഗണിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ പ്രസംഗം വേണ്ട'; എതിര്‍പ്പ് അറിയിച്ച് സുപ്രീം കോടതി

കര്‍ണാടകയിലെ മുസ്ലിം സംവരണം റദ്ദാക്കിയ വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ രാഷ്ട്രീയ വിഷയമാക്കുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ മുസ്ലിം സംവരണം റദ്ദാക്കിയ വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ രാഷ്ട്രീയ വിഷയമാക്കുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. ചില പരിപാവനതകള്‍ പാലിക്കേണ്ടതുണ്ടെന്ന്, രാഷ്ട്രീയ പ്രസ്താവനകളില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും അഷ്‌സാനുദ്ദീന്‍ അമാനുല്ലയും പറഞ്ഞു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ വരുന്നത് അനുചിതമാണ്. കോടതി വിഷയം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, ഒരു ഉത്തരവും ഇതു സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്- ബെഞ്ച് പറഞ്ഞു.

മുസ്ലിം സംവരണം പിന്‍വലിച്ചതു തങ്ങളാണെന്ന് ആഭ്യന്തര മന്ത്രി ദിവസവും പ്രസംഗിച്ചുകൊണ്ടിരിക്കുകയാണെന്ന്, ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍ എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താനാവുകയെന്ന് ദവെ ചോദിച്ചു.

ഇത്തരത്തില്‍ പ്രസ്താവന നടത്തിയതിനെക്കുറിച്ച് അറിവില്ലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മതാടിസ്ഥാനത്തില്‍ സംവരണം വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിലെന്താണ് തെറ്റെന്നും തുഷാര്‍ മേത്ത ചോദിച്ചു.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ പുറത്തു പ്രസ്താവന നടത്തുന്നത് പ്രശ്‌നം തന്നെയാണെന്ന് ജസ്റ്റിസ് കെഎം ജോസഫ് പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com