കേരള സ്റ്റോറി നിരോധനം; നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍, വെള്ളിയാഴ്ച പരിഗണിക്കും

ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍
കേരള സ്‌റ്റോറി പോസ്റ്റര്‍, സുപ്രീംകോടതി
കേരള സ്‌റ്റോറി പോസ്റ്റര്‍, സുപ്രീംകോടതി

ന്യൂഡല്‍ഹി: ദി കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍. ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.

നിര്‍മാതാക്കള്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരാവുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ഇന്ന് സാല്‍വെ കേസ് മെന്‍ഷന്‍ ചെയ്യുകയായിരുന്നു. മെയ് 15ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നുണ്ടെന്ന് ബെഞ്ച് അറിയിച്ചു. എന്നാല്‍ നിരോധനം മൂലം പ്രതിദിനം ധനനഷ്ടം സംഭവിക്കുകയാണെന്ന് സാല്‍വെ പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയാന്‍ വിസമ്മതിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി 15ന് പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com