വില്ലുപുരം വിഷമദ്യ ദുരന്തം: മരണം 18 ആയി; തമിഴ്‌നാട്ടില്‍ വ്യാപക പരിശോധന, 410 പേര്‍ അറസ്റ്റില്‍

. പത്തു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ വ്യാജമദ്യം സൂക്ഷിച്ച 410 പേര്‍ അറസ്റ്റിലായി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


ചെന്നൈ: തമിഴ്‌നാട് വില്ലുപുരം വ്യാജമദ്യ ദുരന്തത്തില്‍ മരണം പതിനെട്ടായി.  വില്ലുപുരം, ചെങ്കല്‍പ്പേട്ട് എസ്പിമാരെ സസ്‌പെന്‍ഡ് ചെയ്തു. പത്തു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ വ്യാജമദ്യം സൂക്ഷിച്ച 410 പേര്‍ അറസ്റ്റിലായി. 

നിലവില്‍ 38 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 10പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. വില്ലുപുരത്ത് മാത്രം 13പേര്‍ മരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ കഴിയുന്നവരെയും അദ്ദേഹം സന്ദര്‍ശിച്ചു. 

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ സഹായമായി 50,000 രൂപയും പ്രഖ്യാപിച്ചു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com