

ബംഗളൂരു: കർണാടക നിയമസഭ വിജയത്തിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ നയന മൊട്ടമ്മ. വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും രണ്ടായി കാണണമെന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ നയന പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നയനയുടെ ചിത്രങ്ങൾ ചോർത്തി സംഘപരിവാർ പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
'പരാജയപ്പെട്ടതിന്റെ നിരാശ നിങ്ങളെ വേട്ടയാടാൻ അനുവദിക്കരുത്. രാഷ്ട്രീയം, ഞാൻ, എന്റെ നിലപാടുകൾ, എന്റെ വ്യക്തി ജീവിതം ഇതൊന്നും അറിയാത്ത വിഡ്ഢികൾക്കുള്ള മറുപടിയാണിത്' എന്ന് നയന തന്റെ സ്വകാര്യ ചിത്രങ്ങൾ കോർത്തിണക്കി ചെയ്‌ത വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടു പറഞ്ഞു.
മുഡിഗെരെ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാർഥിയായി മത്സരിച്ച നയന ബിജെപിയുടെ ദീപക് ദൊദ്ദയ്യയെ ചെറിയ മാർജിനിലാണ് പരാജയപ്പെടുത്തിയത്. 43കാരിയായ നന്ദനയാണ് ഭരണകക്ഷിയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംഎൽഎ. നാഷണൽ ലോ സ്‌കൂളിൽ പഠിച്ച ഇവർ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നാണ് മാസ്റ്റേഴ്‌സ് കരസ്ഥമാക്കിയത്. മുൻ കർണാടക മന്ത്രിയും ദലിത് ആക്ടിവിസ്റ്റുമായ മോട്ടമ്മയുടെ മകളാണ് നയന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
