മോഷ്ടാവ് മോഷണ മുതലിന്റെ ഉടമയല്ല; നികുതി ചുമത്താനാവില്ലെന്ന് സുപ്രീം കോടതി

മോഷണ മുതലിനു നികുതി ചുമത്തുന്നത് മോഷ്ടാവിനെ ഉടമയായി അംഗീകരിക്കുന്നതിനു തുല്യമെന്ന് ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ആദായനികുതി നിയമപ്രകാരം മോഷ്ടാവിനെ മോഷണ മുതലിന്റെ ഉടമയായി കാണാനാവില്ലെന്ന് സുപ്രീം കോടതി. മോഷണ മുതലിനു നികുതി ചുമത്തുന്നത് മോഷ്ടാവിനെ ഉടമയായി അംഗീകരിക്കുന്നതിനു തുല്യമെന്ന് ജസ്റ്റിസ് കെഎം ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. 

ആദായനികുതി നിയമത്തിലെ 69എ വകുപ്പു പ്രകാരം മോഷണമുതലിന്, മോഷ്ടാവിനു മേല്‍ നികുതി ചുമത്താനാവില്ല. നികുതി ചുമത്തുന്ന വസ്തുവിന്റെ നികുതി നല്‍കുന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളതാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

എണ്ണക്കമ്പനികളില്‍നിന്ന് ബിറ്റുമിന്‍ എടുത്ത് ബിഹാറിലെ റോഡ് നിര്‍മാണവകുപ്പിന് വിവിധസ്ഥലങ്ങളില്‍ എത്തിച്ചുനല്‍കിയ സ്ഥാപനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി വിധി. എണ്ണക്കമ്പനിയില്‍നിന്ന് 14,507.81 മെട്രിക് ടണ്‍ ബിറ്റുമിന്‍ എടുത്തെങ്കിലും എത്തിച്ചുനല്‍കിയത് 10,064.1 മെട്രിക് ടണ്‍ മാത്രമാണ്. 4443.1 മെട്രിക് ടണ്‍ ഇവര്‍ എത്തിച്ചുനല്‍കിയില്ല. ആദായനികുതി വകുപ്പിലെ പരിശോധനാ ഉദ്യോഗസ്ഥന്‍ ഈ ബിറ്റുമിന് 2.2 കോടി രൂപ മൂല്യം കണക്കാക്കി നികുതിചുമത്തി. ഇങ്ങനെ ചെയ്യുന്നത് മോഷ്ടാവിനെ ഉടമയായി അംഗീകരിക്കുന്നതുപോലെയാണെന്ന് കോടതി പറഞ്ഞു. അങ്ങനെ ചെയ്യുകവഴി യഥാര്‍ഥ ഉടമ, അതല്ലാതാവുകയാണെന്നും ബെഞ്ച് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com