എന്താണ് പാര്‍ലമെന്റില്‍ സ്ഥാപിക്കുന്ന സ്വര്‍ണ ചെങ്കോല്‍?; അറിയേണ്ട അഞ്ചുകാര്യങ്ങള്‍

ഈ മാസം 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നാടിന് സമര്‍പ്പിക്കുന്നത്
സ്വര്‍ണ ചെങ്കോല്‍, എഎൻഐ
സ്വര്‍ണ ചെങ്കോല്‍, എഎൻഐ

ന്യൂഡല്‍ഹി:   ഈ മാസം 28നാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നാടിന് സമര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചത്. ഇക്കാര്യം വിശദീകരിക്കുന്നതിനിടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അധികാരമുദ്രയായ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുമെന്ന് അമിത് ഷാ പറഞ്ഞതോടെ, എന്താണ് ചെങ്കോല്‍ എന്ന് അറിയാനുള്ള ചോദ്യങ്ങള്‍ ഉയരുകയാണ്.

ലോക്‌സഭാ സ്പീക്കറിന്റെ ഇരിപ്പിടത്തിന് തൊട്ടരികില്‍ ചെങ്കോല്‍ സ്ഥാപിക്കുമെന്നാണ് അമിത് ഷാ അറിയിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ടെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യ രാത്രിയില്‍ മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിന് നല്‍കിയ മുദ്രയാണ് പാര്‍ലമെന്റില്‍ സ്ഥാപിക്കുന്നത്. തമിഴില്‍ ചെങ്കോല്‍ എന്ന് അറിയപ്പെടുന്ന ഈ അധികാരമുദ്ര, ബ്രിട്ടനില്‍ നിന്ന് അധികാരം ഏറ്റെടുത്തതിന്റെ അടയാളമായാണ് നെഹ്‌റുവിന് കൈമാറിയത്.

ഇന്ത്യയ്ക്ക് സ്വര്‍ണ ചെങ്കോല്‍ ലഭിച്ച ശേഷം, ചോള രാജവംശത്തിന്റെ അടയാളമായ ചെങ്കോല്‍ ഘോഷയാത്രയായാണ് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് കൊണ്ടുപോയത്. നീതിയും നിഷ്പക്ഷവുമായ ഭരണത്തെയാണ് ചെങ്കോല്‍ പ്രതീകവത്കരിക്കുന്നത്. സമ്പത്ത് എന്നാണ് ചെങ്കോലിന്റെ അർത്ഥമെന്നും അമിത് ഷാ പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ വേളയില്‍ തമിഴ്‌നാട്ടിലെ പ്രമുഖ ശൈവ മഠത്തിലെ പുരോഹിതരാണ് ചെങ്കോല്‍ സമ്മാനിച്ചത്. നീതിയുക്തമായ ഭരണത്തെയാണ് ഇത് പ്രതീകവത്കരിക്കുന്നത്. കൂടുതല്‍ സമത്വവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയിലേക്കുള്ള ശക്തമായ പ്രതിബദ്ധതയെയും ഇത് പ്രതിനിധീകരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com